സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി. കോവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. ജൂണ്‍ 19ന് കുവൈത്തില്‍ നിന്നെത്തിയ ഹാരിസിനെ ജൂണ്‍ 26 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഹാരിസ്. ഇതാണ് മരണത്തിനു വഴിവച്ചത്.
മനുഷ്യരില്‍ പരീക്ഷിക്കുന്ന കൊവിഡ് വാക്സിന് ആദ്യഘട്ടം വിജയം; പ്രതീക്ഷയോടെ ലോകം
അതേസമയം, സംസ്ഥാനത്തിന്റെ സ്ഥിതി രൂക്ഷമാകുകയാണ്. പല ജില്ലകളിലെയും താലൂക്കുകളിലും പഞ്ചായത്തുകളിലും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല, എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരില്‍ 53 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. ജില്ലയില്‍ രണ്ടാഴ്ചക്കിടെ 581 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സമ്പര്‍ക്ക രോഗികളുടെ എണ്ണം ആശങ്കാ ജനകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക