യാത്രക്കാർക്ക് പുതിയ വാഗ്ദാനവുമായി എമിറേറ്റ്സ്. 14 ദിവസം വരെയുള്ള ക്വാറന്റീന് ചിലവും സൗജന്യ കോവിഡ് ചികിത്സയുമാണ് എമിറേറ്റ്സിന്റെ വാഗ്ദാനം. യാത്രക്കാര്‍ക്ക് വിദേശത്ത് വച്ച് കോവിഡ് സ്ഥിരീകരിച്ചാൽ 1,50,000 യൂറോ (1.3 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള ചികിത്സാ ചിലവും പ്രതിദിനം 100 യൂറോ (8500 ലധികം ഇന്ത്യന്‍ രൂപ) വരെയുള്ള ക്വാറന്റീന് ചിലവും വഹിക്കുമെന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം.
കൊവിഡ് ബാധിച്ച് കാസര്‍കോട് ഒരുമരണം കൂടി; ഇന്നുമാത്രം സംസ്ഥാനത്ത് അഞ്ചുമരണം
ഉപഭോക്താക്കള്‍ ഇതിനായി പ്രത്യേകം പണം നല്‍കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ഒന്നും വേണ്ട. യാത്ര ചെയ്യുന്ന തീയ്യതി മുതല്‍ 30 ദിവസം വരെ ഈ ആനുകൂല്യം ലഭിക്കുകയും ചെയ്യും. എമിറേറ്റ്സ് വിമാനങ്ങളിലെ എല്ലാ ക്ലാസുകളിലെയും യാത്രക്കാര്‍ക്ക് ഈ പരിരക്ഷ ലഭ്യമാകും. ഒക്ടോബര്‍ 31ന് മുമ്പ് എമിറേറ്റ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര തീയ്യതി മുതല്‍ 31 ദിവസത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.
ഹൈറേഞ്ചിൽ സ്ഥിതി രൂക്ഷം; ഇടുക്കിയിൽ നാല് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
ഈ കാലയളവിനുള്ളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ പ്രത്യേക ഹോട്ട്ലൈന്‍ നമ്പര്‍ വഴി എമിറേറ്റ്സുമായി ബന്ധപ്പെടണമെന്നാണ് നൽകിയിരിക്കുന്ന അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക