നിലവിലെ സാഹചര്യത്തില്‍ സ്കൂള്‍ തുറക്കുന്നത് വരെ ഫീസ് വാങ്ങരുതെന്ന ഉത്തരവിനെ തുടര്‍ന്ന് സ്വകാര്യ സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി. ഗുജറാത്തിലെ സ്വകാര്യ സ്കൂളുകളാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിയത്. അനിശ്ചിത കാലത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതായി സ്വകാര്യ സ്കൂളുകള്‍ വ്യക്തമാക്കുകയും ചെയ്തു.
അമിതവണ്ണം ഭയക്കേണ്ട; വണ്ണം കുറയ്ക്കാനുള്ള എളുപ്പ വഴികൾ ഇതാ
കോവിഡ് മഹാമാരി മൂലം സ്കൂളുകള്‍ തുറക്കാതിരിക്കുന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം. ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയാണ് ഓണ്‍ലൈന്‍ ക്ലാസിന് ഫീസ് വാങ്ങരുതെന്ന ഉത്തരവ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതിനു പുറമെ, 2020-21 വര്‍ഷത്തേക്ക് ഫീസ് വര്‍ധിപ്പിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഉത്തരവ് പുറത്തു വന്നതോടെ 15000ത്തോളം സ്കൂളുകളെ പ്രതിനിധീകരിക്കുന്ന യൂണിയന്, ക്ലാസുകള്‍ നിര്‍ത്തി വയ്ക്കുന്ന കാര്യം വ്യക്തമാക്കി മുന്നോട്ടു വരികയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ യഥാര്‍ത്ഥ വിദ്യാഭ്യാസ രീതിയല്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെങ്കില്‍ അത്തരം ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലല്ലോ എന്നാണ് ഇത് സംബന്ധിച്ച് സ്വകാര്യ സ്കൂള്‍ യൂണിയന് വക്താവ് ദീപക് രാജ്യഗുരു പറഞ്ഞത്.
ഉത്തരവിൽ അതൃപ്തിയുണ്ടെന്നും സർക്കാർ ഈ തീരുമാനം പിന്‍വലിക്കുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വയ്ക്കാനാണ് തീരുമാനമെന്നും യൂണിയൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക