സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുന്നു. ഇന്ന് രണ്ടു കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.കോഴിക്കോട് പന്നിയങ്കര മേലേരിപ്പാടം എം.പി. ഹൗസിൽ മുഹമ്മദ് കോയ (58) കോവിഡ് ബാധിച്ചു മരിച്ചു. മുഹമ്മദ് കോയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നേരത്തെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നതിനാലാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു.
കോഴിക്കോട് കരിക്കാംകുളം കൊളക്കാട്ടുവയൽ റുഖിയ (67) കോവിഡ് ബാധിച്ചു മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രി മെഡിസിൻ വാർഡിൽ ചികിത്സയിലായിരുന്ന റുഖിയ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൊയ്തീനാണ് റുഖിയയുടെ ഭർത്താവ്: മക്കൾ ഫാറൂഖ്, ശിഹാബ്, റാസിൽ, ഷാഹിദ, മുംതാസ്, ഷമീറ, റാഷിദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക