അഭിനയമികവ് കൊണ്ട് സിനിമ മേഖലയെ മുഴുവൻ ആരാധകരാക്കിയ നടനാണ് ധനുഷ്. നടൻ എന്ന നിലയിൽ മാത്രമല്ല, താനൊരു മികച്ച സംവിധായകനും നിർമ്മാതാവും ഗായകനും കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട് നടൻ. മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ദിലീപും ഒന്നിച്ചെത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ അഥിതി വേഷത്തിലും ധനുഷ് എത്തിയിരുന്നു. ധനുഷിലെ ഗായകനെയും സ്നേഹിക്കുന്ന നിരവധി ആരാധകരുണ്ട്.
ഇനി ദൃശ്യങ്ങളിൽ വീരപ്പനെ കാണാം…; വീരപ്പന്റെ കഥയും മരണവും വെബ് സീരീസാകുന്നു
ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കർണ്ണൻ. മലയാളത്തിൽ മികവുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രാജിഷാ വിജയനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ധനുഷും രജിഷയും ഒന്നിക്കുന്ന ചിത്രം കര്‍ണ്ണന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകര്‍ പെരുമാള്‍, നടരാജന് സുബ്രമണ്യന്‍, ഗൗരി കൃഷ്ണ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുളി എസ് തനുവാണ് കര്ണ്ണന് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക