കോവിഡും ലോക്ക് ഡൗൺ ഒക്കെ വന്നതോട് കൂടി വീട്ടിലിരുന്ന് സ്വന്തം കഴിവുകളെല്ലാം തെളിയിക്കുന്ന നിരവധി പേരെ നമ്മൾ കണ്ടു. മികച്ചതെന്നും ശരാശരി എന്നുമെല്ലാം നമ്മൾ വിലയിട്ട എത്രയെത്ര സൃഷ്ട്ടികൾ. ഇപ്പോഴിതാ ഒരു കൂട്ടം യുവാക്കൾ ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുകയാണ്.
ആണിന്റെ കാമവെറിക്ക് മറ്റൊരു മാനം തുറന്നു കാട്ടുന്ന ഹ്രസ്വചിത്രമാണ് ‘കളിക്കളം’ . രാത്രിയുടെ മറവിൽ വേട്ടയാടപ്പെടുന്ന സ്ത്രീയുടെ ബലഹീനതയെയും ദൈന്യതയെയും തുറന്നു കാട്ടുന്ന ഹ്രസ്വചിത്രം ഇതിനോടകം പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നു. ഇരുട്ടിനെ മറവിൽ പലപ്പോഴും സ്ത്രീകളാണ് വേട്ടയാടപ്പെടുന്നതെങ്കിൽ ഇവിടെ പുരുഷന്റെ കാമവെറിക്ക് പുരുഷനാൽ തന്നെ അറുതി വരുത്തതാണ് പ്രമേയം. ശരത്ത് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ അഭിജിത്ത് വിജയനും ശരത് ബാബുവും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
നമ്മൾ ഇത്രയും നാൾ കണ്ടു ശീലിച്ചവയിൽ നിന്ന് ചിത്രത്തിനുള്ള ആ പ്രത്യേകത തന്നെയാണ് ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കാനുള്ള കാരണം. ഇതിനോടകം തന്നെ മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുകയാണ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക