ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. പാലക്കാട് ഓങ്ങല്ലൂരിലാണ് സംഭവം. ഓങ്ങല്ലൂര്‍ നമ്പാടത്ത് ചുങ്കത്ത് ഷാജഹാന്, സാബിറ എന്നിവരാണ് ഇന്ന് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഇവരുടെ മാതാവ് നബീസ ചികിത്സയിലാണ്. പരുക്കേറ്റ ഇവരുടെ ഇളയ സഹോദരന് ബാദുഷ ഇന്നലെ ഉച്ചയ്ക്ക് മരിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. രാത്രി 10.30 ഓടെയായിരുന്നു സംഭവം. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ വീടിന്റെ മേല്‍ക്കൂര ഉൾപ്പെടെ തകര്‍ന്നിട്ടുണ്ട്. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക