സ്വര്‍ണക്കടത്ത് തടയാന്‍ സംസ്ഥാനത്തെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനം. സ്വര്‍ണക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കും. അഞ്ചുകോടിരൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും ഉത്തരവ് ഉടനിറക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
നികുതിവെട്ടിപ്പ് തടയാന്‍ സ്വര്‍ണത്തിനും ഇ–വേ ബില്‍ ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജിഎസ്ടി കൗണ്‍സില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ മറ്റു നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ ജോയിന്റ് കമ്മിഷണര്‍ പദവിയില്‍ നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക