തിരുവനന്തപുരം : സംസ്ഥാനത്ത് നേരിയ ആശ്വാസം. രോഗമുക്തി 794, ഇന്ന് ഉച്ചവരെ 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 375 പുതിയ രോഗികൾ. പക്ഷേ ഇന്നത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. കോവിഡിൽ 2 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 70
കാസര്‍കോട് 28
പത്തനംതിട്ട 59
കൊല്ലം 22
എറണാകുളം 34
കോഴിക്കോട് 42
മലപ്പുറം 32
കോട്ടയം 29
ഇടുക്കി 6
കണ്ണൂര്‍ 39
ആലപ്പുഴ 55
പാലക്കാട് 4
തൃശൂര്‍ 83
വയനാട് 3
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 220
കാസര്‍കോട് 4
പത്തനംതിട്ട 81
കൊല്ലം 83
എറണാകുളം 69
കോഴിക്കോട് 57
മലപ്പുറം 12
കോട്ടയം 49
ഇടുക്കി 31
കണ്ണൂര്‍ 47
ആലപ്പുഴ 20
പാലക്കാട് 36
തൃശൂര്‍ 68
വയനാട് 17
പ്രതികരിക്കാൻ ഇവിടെ എഴുതുക