കാസര്‍ഗോഡ്: നീലേശ്വരത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രധാന തെളിവ് പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതിന് ശേഷം കുഴിച്ചിട്ട ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയത്.
കേസിലെ മുഖ്യപ്രതിയായ പിതാവ് തന്നെയാണ് ഭ്രൂണം വീടിന് സമീപം കുഴിച്ചിട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തഹസില്‍ദാറും ഫൊറന്‍സിക് സര്‍ജനും സംഭവസ്ഥലത്തെത്തിയിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷം: ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ; ബലിപെരുന്നാളിന് ഇളവുകളില്ല
കേസില്‍ പ്രധാന തെളിവായതിനാല്‍ ഭ്രൂണം ഡി.എന്‍.എ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവും. മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് വീട്ടില്‍ വെച്ചാണ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നത്. കുട്ടി തന്നെയാണ് നീലേശ്വേരം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എട്ടാം ക്ലാസു മുതല്‍ അച്ഛന് തന്നെ പീഡിപ്പിച്ചിരുന്നെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്പും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക