അയോധ്യയില്‍ പൂജാരിക്കും 16 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒാഗസ്റ്റ് അഞ്ചിന് ഭൂമി പൂജ നടക്കാനിരിക്കെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ പെങ്കടുക്കുന്നുണ്ട്. രോഗബാധ പൂജ ചടങ്ങുകളെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത് വരാണസിയില്‍ നിന്നുള്ള 11 അംഗ പൂജാരികളാണെന്നും കോവിഡ് ബാധിച്ച പ്രദീപ് ദാസ് ഇതില്‍ അംഗമല്ലെന്നും രോഗബാധ ചടങ്ങുകളെ ബാധിക്കിെല്ലന്നും രാമജന്മ ഭൂമി ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.
‘കോവിഡ് ബാധയില്‍ ആശങ്കപ്പെടാനില്ല. അമ്ബലത്തില്‍ ദിവസ പുജക്ക് നേതൃത്വം നല്കുന്ന പുജാരികളിലൊരാള്ക്കാണ് രോഗം ബാധിച്ചത്. ക്ഷേത്രവും പരിസരവും ദിവസവും അണുവിമുക്തമാക്കുന്നുണ്ട്’-ട്രസ്റ്റ് ചെയര്മാന് കമല്‍ നാരായണ്‍ ദാസ് പറഞ്ഞു.
ഭൂമി പൂജ ചടങ്ങുകള്‍ക്കായി 200 വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ മുഖ്യമന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നു. അയോധ്യയിലെ സുരക്ഷ ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കാണ് പൂജാരിയെക്കൂടാതെ കോവിഡ് ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക