കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി ജില്ലയിലെ സബ് ഇന്‍സ്പെക്ടര്‍ അജിതന് (55) ആണ് മരിച്ചത്. ഹൃദയസ്തഭനം മൂലമായിരുന്നു മരണം. സ്പെഷല്‍ ബ്രാഞ്ച് എസ്ഐയായിരുന്നു.
ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചതായി KPOA ജനറല്‍ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ന് മുതല്‍ സ്വകാര്യ ബസ്സുകള്‍ ഓടില്ല; സര്‍വീസ് നിര്‍ത്താന്‍ അപേക്ഷ നല്‍കിയത് 9000 ബസ്സുകള്‍
ഹൃദ്രോഗി കൂടിയായ അജിതന് ഭാര്യയില്‍ നിന്നാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഭാര്യ ചെറുതോണിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക