മൂന്നു കണ്ണും നാലു കൈകളോടും കൂടിയ ശിശുപാലൻറെ ശിരച്ചേധം നടത്തുന്ന സമയത്ത് ഭഗവാൻ കൃഷ്ണൻറെ കൈ വിരൽ മുറിയുന്നു. അടുത്തുണ്ടായിരുന്ന ദ്രൗപദി തന്റെ സാരികീറി മുറിഞ്ഞ ഭാഗത്ത് കെട്ടുകയും രക്ത സ്രാവം നിൽക്കുകയും ചെയ്യുന്നു. ദ്രൗപതിയുടെ ഈ പ്രവർത്തിയിൽ സന്തോഷം തോന്നിയ കൃഷ്ണൻ അവരെ തന്റെ സഹോദരായി ഏറ്റെടുക്കുകയും ഏത് സാഹചര്യത്തിലും വിളിച്ചാൽ എത്തുമെന്ന് വാക്ക് നൽകുകയും ചെയ്യുന്നു. അവസരം വരുമ്പോൾ സാരി കഷണത്തിലെ ഓരോ ഇഴനൂലിനും പകരമായി തിരിച്ചു സഹായം ചെയ്യുമെന്നും കൃഷ്ണൻ സത്യം ചെയ്തു.
കൗരവ സഭയിൽ ദുര്യോധനൻറെ ആജ്ഞയനുസ്സരിച്ചു ദുശ്ശാസ്സനൻ ദ്രൗപതിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ശ്രികൃഷ്ണൻ പ്രത്യക്ഷപ്പെടുകയും ഓരോ നൂലിഴക്കും പകരമായി അഴിച്ചാൽ തീരാത്തത്രയും സാരി നൽകി സഹോദരിയായ ദ്രൗപതിയുടെ മാനം കാക്കുകയും ചെയ്യുന്നു. ദ്രൗപതി കെട്ടിയ സാരി കഷണമാണ് രാഖിയായി (രക്ഷ) മാറിയത്. പിന്നീട് മഹാഭാരത യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്ന അവസ്സരത്തിലും ദ്രൗപതി രാഖി കെട്ടി സഹോദരനായ ശ്രീകൃഷ്ണൻറെ രക്ഷ ഉറപ്പു വരുത്തിയെന്നും വിശ്വാസമുണ്ട്. ഈ വിശ്വാസ്സവും ആ ചാരങ്ങളുമാണ് രക്ഷാ ബന്ധൻ ആയി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക