ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകി കോവിഡ് പോസിറ്റീവായ യുവതി. കണ്ണൂർ താഴെ ചൊവ്വ സ്വദേശിനിയായ 32 കാരിയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ നടന്ന സിസേറിയനിലൂടെയാണ് 2 ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നത്. ഐ.വി.എഫ് ചികിത്സ വഴി ഗർഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികൾക്ക് ജന്മം നൽകിയതും ലോകത്ത് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്തോഷം പങ്കുവച്ചു.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മലയാളി യുവതി മരിച്ചു
കണ്ണൂർ ഗവണ്മെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന അൻപതാമത്തെ കോവിഡ് പോസിറ്റീവ് ഗർഭിണിയാണ് ഇന്ന് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. സിസേറിയൻ വഴിയുള്ള ഒൻപതാമത്തെ പ്രസവമാണിത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ എസ് അജിത്ത്, അസോസിയേറ്റ് പ്രൊഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് സർജ്ജറി നടത്തിയത്. അമ്മയുടേയും കുട്ടികളുടേയും ആരോഗ്യനില തൃപ്തികാര്യമാണെന്നും അറിയിച്ചു. സംസ്ഥാനത്താദ്യമായി ഒരു കോവിഡ് പോസിറ്റീവ് രോഗി പ്രസവിച്ചതും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിതെന്നും ആരോഗ്യമന്ത്രി കുറിച്ചു.
https://www.facebook.com/kkshailaja/photos/a.1158510137570299/3217587678329191/?type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക