റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡിലെ മുന്‍നിര സംവിധായകൻ രാംഗോപാല്‍ വര്‍മ. തന്റെ ട്വീറ്റിലൂടെയാണ് അര്‍ണബിനെതിരെ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍
അദ്ദേഹത്തിനെക്കുറിച്ചുള്ള എന്റെ സിനിമക്ക് പേരിട്ടു.’അര്‍ണബ്, ഒരു വാര്‍ത്താവേശ്യ’. അദ്ദേഹത്തെക്കുറിച്ച് വിശദമായി പഠിച്ചപ്പോള്‍ വാര്ത്തകൂട്ടിക്കൊടുപ്പുകാരനാണോ വാര്‍ത്താവേശ്യ എന്നതാണോ കൂടുതല്‍ അനുയോജ്യം എന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. ആ ഘോരശബ്ദത്തെ ഒടുവില്‍ വാര്‍ത്താവേശ്യ എന്ന് തന്നെ വിളിക്കാന്‍ ഞാന്‍ തീരുമാനിച്ചു രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
My film on him is titled
“ARNAB”
THE NEWS PROSTITUTE
After extensively studying him I mulled on whether the tagline should be The News Pimp or The News Prostitute though both are relevant I finally settled on prostitute for its sound.— Ram Gopal Varma (@RGVzoomin) August 3, 2020
അര്‍ണബിനെ തന്റെ സിനിമയിലൂടെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടുമെന്നും അര്‍ണബിന്റെ സിനിമക്കെതിരെയുള്ള ഓരോ പ്രതികരണങ്ങളും പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാംഗോപാല്‍ വര്‍മ കുറിച്ചു. ബോളിവുഡ് സിനിമ മേഖലക്കു നേരെ അര്‍ണബ് ഉയര്‍ത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ് രാംഗോപാല്‍ വര്‍മയെ ചൊടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക