അല്ലി മോൾക്ക് വയസ്സ് അഞ്ചായി. ഏറെ നാളുകൾക്ക് ശേഷം അച്ഛനും അമ്മയും അല്ലിയും ഏറ്റവുമധികം ദിവസം വീട്ടിൽ ചെലവിടുന്നത് ഇപ്പോഴാണ്. അച്ഛൻ പൃഥ്വിരാജ് ജോർദാനിൽ നിന്നും ആടുജീവിതം ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയതിൽ പിന്നെ സിനിമാ തിരക്കുകൾ ആരംഭിച്ചിട്ടില്ല
എന്നാലിപ്പോൾ സ്കൂളിൽ പോലും പോകാനാവാതെ വീട്ടിൽ നിൽക്കുന്ന ഈ സമയത്ത് ഒപ്പമുള്ള അച്ഛനും അമ്മയും വീട്ടിൽ ചില നിയമങ്ങൾ പാലിച്ചേ പറ്റൂ എന്നും പറഞ്ഞ് അല്ലി ചില പെരുമാറ്റച്ചട്ടങ്ങൾ കുറിച്ച് നൽകിയിട്ടുണ്ട്. വീട്ടിൽ നിൽക്കുമ്പോൾ ചെയ്യാൻ പാടുള്ളതെന്തു ചെയ്യാൻ പാടില്ലാത്തതെന്തു എന്നിങ്ങനെ വേർതിരിച്ചുള്ള ‘മാർഗ്ഗനിർദേശങ്ങളാണ്’ അല്ലി പൃഥ്വിരാജിനും സുപ്രിയയ്ക്കും നൽകുന്നത്
ചെയ്യാൻ പാടില്ലാത്തത് ഇതാണ്: ഫോൺ ഉപയോഗിക്കാൻ പാടില്ല, ചുറ്റും നോക്കിനടക്കാൻ പാടില്ല. നോക്കി നടക്കാൻ പാടില്ലെന്നേയുള്ളൂ, ചെയ്യാൻ അനുവാദമുള്ള കാര്യങ്ങളിൽ മകളെ തന്നെ നോക്കിയിരിക്കണം എന്ന് അല്ലി പറയുന്നു. പിന്നെ ക്ലാപ് ചെയ്യുകയും വേണം
ഇതാണ് പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ച് പെൻസിൽ കൊണ്ട് അല്ലി എഴുതി നൽകിയ കുറിപ്പ്. സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അഞ്ചു വയസ്സുകാരി ഇപ്പോഴേ ഭരിക്കാൻ തുടങ്ങി എന്ന് സുപ്രിയ ക്യാപ്ഷനിൽ അത്ഭുതം കൊള്ളുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക