താഴ്ന്നു കിടന്ന കേബിളില്‍ കുരുങ്ങി തെറിച്ചുപോയ ഓട്ടോ ഡ്രൈവര്‍ വന്നുവീണത് നടന്നുപോവുകയായിരുന്ന യുവതിയുടെ തലയില്‍. ബംഗളൂരുവിലാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ബംഗളൂരുവിലെ ടിസി പാല്യ റോഡിലെ അപകടത്തിന്റെ ദൃശ്യങ്ങള്‍ ആണെന്നാണ് കമന്റുകളില്‍നിന്നു വ്യക്തമാവുന്തന്. കാമറയുടെ താഴ്ന്നുകിടന്ന കേബിള്‍ ആണ് അപകടത്തിനു കാരണം. കേബിള്‍ ഓട്ടോയുടെ ചക്രത്തിനിടയില്‍ കുടുങ്ങി. ഇത് അഴിച്ചുമാറ്റാനായി ഓട്ടോ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു വാഹനത്തില്‍ കുരുങ്ങി കേബിള്‍ വലിയുകയായിരുന്നു.
കേബിളില്‍ കുടുങ്ങി ദൂരത്തേക്കു തെറിച്ചു പറന്ന ഓട്ടോ െ്രെഡവര്‍ സമീപത്തുകൂടി നടന്നു പോകുകയായിരുന്ന യുവതിയുടെ തലയിലൂടെയാണ് വീണത്. രണ്ടു പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക