ഇരുപതിലധികം ബാങ്ക് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ. ജീവനക്കാരുടെ എണ്ണം കുറക്കുക അദാലത്തുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ആണ് സംഘടനകൾ മുന്നോട്ടു വെക്കുന്നത്.
അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അറിയിച്ചു.
പ്രതീക്ഷ! സെപ്തംബർ മധ്യത്തോടെ കേരളത്തിൽ വ്യാപനം കുറഞ്ഞു തുടങ്ങും; വിദഗ്ധസമിതി അധ്യക്ഷൻ
കോവിഡ് ബാധിതരാകുന്ന ബാങ്ക് ജീവനക്കാരുടെ എണ്ണം സംസ്ഥാനത്തു വർധിക്കുകയാണ്. എന്നാൽ ബാങ്കുകളിലെ തിരക്കിന് യാതൊരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് ബാങ്കുകളിൽ നിയന്ത്രണം കടുപ്പിക്കണമെന്ന ആവശ്യം ജീവനക്കാർ മുന്നോട്ട് വെക്കുന്നത്.
പ്രവൃത്തി സമയം രാവിലെ പത്തു മണി മുതൽ രണ്ടു മണി വരെ ആക്കി കുറക്കുക. 50ശതമാനം ജീവനക്കാരെ മാത്രം നിയോഗിക്കുക, കണ്ടെയ്ന്മെന്റ് സോണുകളിലെ ബാങ്കുകൾ അടച്ചിടുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക