കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് ബോളിവുഡ് നടി കരീന കപൂറും രംഗത്ത് എത്തി. ‘ഹൃദയഭേദകമായ വാര്‍ത്ത. കോഴിക്കോട് വിമാന അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ഥനയും അനുശോചനവും. ഒരുപാട് പേരുടെ ജീവന് രക്ഷിക്കാന്‍ തീരുമാനമെടുത്ത ക്യാപ്റ്റന്‍ ദീപക് സാത്തേക്ക് ബിഗ് സല്യൂട്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ജീവന് നഷ്ടമായ മറ്റ് ക്ര്യൂ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു’ എന്നും കരീന കപൂര്‍ കുറിച്ചു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരം ഇപ്പോൾ ഇടവേള എടുത്തിരിക്കുകയാണ്. ബിഗ് സ്ക്രീനിനൊപ്പം തന്നെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു നടി. ഇപ്പോൾ മകനൊപ്പമുള്ള രസകരമായ നിമിഷങ്ങളും വിശേഷങ്ങളും പങ്കുവച്ച് സമൂഹ മാധ്യമങ്ങളിൽ സജീവമാണ് നടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക