തിരുവനന്തപുരം ജില്ലയില്‍ അഞ്ച് പൊലീസുകാര്‍ക്കുകൂടി കൊവിഡ്. വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, എസ്എപി ക്യാമ്പ്, തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പ്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയിടയാക്കുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചത് അഞ്ച് സ്റ്റേഷനുകളിലായി ജോലി ചെയ്യുന്നവര്ക്കാണെന്നത് കൂടുതല്‍ ഗൗരവകരമാണ്.
അതേസമയം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തടവുകാരുടെ ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചതിലാണ് 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരെ താത്കാലികമായ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ജയിലില്‍ സിഎഫ്എല്‍ടിസി സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1200 ഓളം തടവുകാര്‍ ഉണ്ട്. അതിനാല്‍ തന്നെ അടുത്തദിവസങ്ങളില്‍ ജയിലില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് വിവരം. തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം അതിസങ്കീര്‍ണമായി തുടരുകയാണ്.
തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ എസ്ഐയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എസ്ഐക്ക് രോഗം സ്ഥിരീകരിച്ചതോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സ്റ്റേഷന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. 13 പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
വടകര റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക