ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്തിലാണ് വലിയ ശബ്ദത്തോടെ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ആളപായമില്ല. സ്ഥലത്തെ ചില വീടുകളുടെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. ഭീകര ശബ്ദവും പ്രകംമ്പനവും അനുഭവപ്പെട്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. ചെങ്ങന്നൂർ തഹസിൽ ദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കാൻ പുറപ്പെട്ടു.
പഞ്ചായത്തിലെ 4,5,13 വാർഡുകളിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം ഒന്നര മിന്നിട്ട് നീണ്ടു നിന്നതായി നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക