സ്വാതന്ത്ര്യ ദിനത്തിത്തില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭാരതമാതാവിന്റെ ശില്പം അനാവരണം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഭോപ്പാലിലെ ശൗര്യ മെമ്മോറിയലിലാണ് ഭാരതമാതാവിന്റെ പ്രതിമ അനാവരണം ചെയ്തത്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കഴിഞ്ഞ മാസം 25 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം രോഗമുക്തി നേടിയതിന് പിന്നാലെ പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത വ്യക്തമാക്കി മുന്നോട്ട് വന്നിരുന്നു.
#स्वतंत्रतादिवस के अवसर पर एक अद्भुत कार्य करने का सौभाग्य मिला।
भोपाल के शौर्य स्मारक में #BharatMata की प्रतिमा का अनावरण कर स्वयं को परम सौभाग्यशाली मानता हूँ।
हम प्रदेश को विकास के पथ पर ले जाने व #AatmaNirbharBharat के निर्माण के संकल्प को दोहराते हैं।
भारत माता की जय! pic.twitter.com/4t10Yqis5Y
— Shivraj Singh Chouhan (मोदी का परिवार ) (@ChouhanShivraj) August 15, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക