അലസത നിറഞ്ഞ് ഒരു ദിവസം മുഴുവൻ ക്ഷീണിതനായി ഇരിക്കാറുണ്ടോ.. പലകാരണങ്ങളാൽ ഉണ്ടായേക്കാവുന്ന ഒരു സാധാരണ പ്രശ്നമാണ് ക്ഷീണം. എപ്പോഴുമുള്ള ക്ഷീണത്തിന്റെ കാരണങ്ങള്‍ പലതും നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുമാകാം. എന്നാല്‍, വ്യായാമത്തിന്റെ അഭാവം മൂലമെല്ലാം ചിലപ്പോൾ ക്ഷീണം തോന്നാറുണ്ട്. അതിനാല്‍, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങളുടെ പ്രതിദിന ഊര്‍ജ്ജനില മെച്ചപ്പെടുത്താന്‍ സഹായിക്കും.
കാന്‍സര്‍ അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പല അസുഖങ്ങളും നിങ്ങളെ തളര്‍ത്തുമെങ്കിലും, കുറഞ്ഞ ഹീമോഗ്ലോബിന്‍, വിറ്റാമിന്‍ കുറവ്, ഹൈപ്പോതൈറോയിഡ്, ഉറക്കമില്ലായ്മ മുതലായ ആരോഗ്യസ്ഥിതികളും പതിവായി ക്ഷീണിതനായി മാറ്റിയേക്കാം. മാനസികാരോഗ്യ പ്രശ്നങ്ങള്‍ വിഷാദം, ഉത്കണ്ഠ എന്നിവ പോലുള്ളവയും നമ്മളെ തളര്‍ത്തുന്നവയാണ്.
വയറ് നിറയാന്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനു പകരം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ഉപയോഗിച്ച് വയറ് നിറയ്ക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. കുറഞ്ഞത് 3 വ്യത്യസ്ത തരം പഴങ്ങളെങ്കിലും ദിവസം ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തണം. നിങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ദിവസം മുഴുവന്‍ നിങ്ങളെ സജീവമായി നിലനിര്‍ത്താനും പഴങ്ങളും പച്ചക്കറികളും സഹായിക്കും. എന്നാൽ ചില കേസുകളിൽ ഡോക്ടറുടെ നിർദേശം സ്വീകരിക്കേണ്ടതായും വരും. വിളര്‍ച്ച കാരണവും പതിവായി ക്ഷീണം അനുഭവപ്പെട്ടേക്കാം. ശരീരത്തില്‍ ഇരുമ്പിന്റെ കുറവുള്ളതിനാലാണ് ഇത് സംഭവിക്കുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കുറവായതിനാല്‍ പേശികളിലേക്ക് ഓക്സിജന്‍ കൊണ്ടുപോകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. ഇത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും രോഗവും അണുബാധയും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് ഇതിനുള്ള പരിഹാരം. ഇലക്കറികള്‍, മാംസം, ബീന്‍സ്, കടല, പയറ്, നട്സ്, ധാന്യങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാം. ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
നിര്‍ജ്ജലീകരണം നിങ്ങളെ പതിവായി ക്ഷീണിതനാക്കുന്നു. ഇത് ഉറക്കത്തെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ശരീരം ജലാംശത്തോടെ നിലനിര്‍ത്താന്‍ തേങ്ങാവെള്ളം, പഴങ്ങള്‍, നാരങ്ങ വെള്ളം, ബട്ടര്‍ മില്‍ക്ക് മുതലായവ കഴിക്കാന്‍ ശ്രമിക്കുക. പായ്ക്ക് ചെയ്ത പാനീയങ്ങള്‍ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. മറ്റൊന്നാണ് വ്യായാമം. ഊര്‍ജ്ജ നിലയെ സ്വാഭാവികമായും വർധിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളെ പുറത്തിറക്കാന്‍ വ്യായാമം സഹായിക്കുന്നു. ദിവസവും 30 മിനിറ്റ് നടക്കുക, ലഘുവ്യായാമങ്ങള്‍ പതിവാക്കുക, ഒഴുവുസമയങ്ങളില്‍ കായികപരമായ വിനോദങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക