അച്ഛന്റെ സിനിമയിലെ ഹിറ്റ് ഗാനത്തിന് ചുവടുകളുമായി മകള്‍. ജയസൂര്യയുടെ മകള്‍ വേദ ജയസൂര്യയാണ് ‘സൂഫിയും സുജാതയും’ ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ്… എന്ന ഇമ്ബമേറിയ ഗാനത്തിന് ചുവടുകളുമായി എത്തുന്നത്. ഇളം വയലറ്റ് നിറത്തിലെ നീളന്‍ വസ്ത്രമണിഞ്ഞ് ഗാനത്തിന്റെ ഒഴുക്കിനു ചേര്‍ന്ന സ്റ്റെപ്പുകളുമായാണ് വേദയുടെ നൃത്തം.
‘എന്നാലും ഇതൊരുമാതിരി മറ്റേടത്തെ ട്രോളലായി പോയി സാറെ’; കോഴിക്കോട് കളക്റ്ററുടെ പോസ്റ്റ് വമ്പൻ വൈറൽ
വേദിയുടെ ചേട്ടന് അദ്വൈത് ചെറുപ്രായത്തില്‍ തന്നെ സിനിമയിലും സ്വന്തമായി ഹ്രസ്വചിത്ര നിര്‍മ്മാണത്തിലും കഴിവ് തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്വൈതിന്റെ ഷര്‍ട്ട് കൊണ്ട് വേദ ഭംഗിയുള്ള ബാഗ് തയ്ച്ച ചിത്രം ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ജയസൂര്യയുടെ ഭാര്യ സരിത ഫാഷന്‍ ഡിസൈനറും സിനിമാ മേഖലയിലെ തന്നെ കോസ്റ്റിയൂം ഡിസൈനറുമാണ്. വേദയുടെ നൃത്തം ചുവടെ:
നിത്യ മാമന്, അര്ജുന് കൃഷ്ണ, സിയാ ഉള് ഹഖ് എന്നിവര്‍ ആലപിച്ച ഗാനത്തിന് ഈണം നല്‍കിയത് എം. ജയചന്ദ്രനാണ്. ബി.കെ. ഹരിനാരായണന്, ഷാഫി കൊല്ലം എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ രചിച്ചത്.
മലയാളത്തില്‍ നിന്നും ആദ്യമായി ഡിജിറ്റല്‍ റിലീസ് ചെയ്ത താരചിത്രമാണ് ‘സൂഫിയും സുജാതയും’. ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക