കോഴിക്കോട്: ചാംപ്യന്‍സ് ലീഗിലെ ബാഴ്സലോണയുടെ പരാജയത്തോടെയാണ് എട്ടിന്റെ പണി എന്ന പ്രയോഗം കഴിഞ്ഞ 24 മണിക്കൂറിനിടെ മലയാളം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി കാണാന്‍ തുടങ്ങിയത്.
ബാഴ്സയുടെയും സൂപ്പര്‍താരം മെസ്സിയുടെയും ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയതാണ് ബാഴ്സയുടെ ചാംപ്യന്‍സ് ലീഗിലെ പരാജയം. ചാംപ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ വമ്ബന്മാരായ ബയേണ്‍ മ്യൂണിക്കിനോട് എട്ടിനെതിരെ രണ്ട് ഗോള്‍ മാത്രം നേടി അടിയറവ് പറയേണ്ടി വന്നു സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്ക്. ഇപ്പോള്‍ എട്ട് ഗോള്‍ വഴങ്ങിയുള്ള ബാഴ്സയുടെ പരാജയത്തെ ട്രോളിക്കൊണ്ട് കോവിഡ് പ്രതിരോധ സന്ദേശം പോലും പുറത്തുവരുന്നു.
കോഴിക്കോട് ജില്ലാ കലക്ടര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലും അത്തരമൊരു കോവിഡ് സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിരോധം പാളിയാല്‍ എട്ടിന്റെ പണി കിട്ടും , നല്ല എട്ടിന്റെ പണി എന്നാണ് കലക്ടര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിലെ വാചകം. ഇതിന് പശ്ചാത്തലമായി ബാഴ്സയുടെ പോസ്റ്റിലേക്ക് ബയേണ്‍ ഗോളടിക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് പന്തിന് പകരം കൊറോണ വൈറസിന്റെ ചിത്രവും ചേര്‍ത്തിരിക്കുന്നു.
പോസ്റ്റ് നിരവധി പേര് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി കമന്‍ഡുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. “മരിച്ച വീട്ടില്‍ ഡി ജെ പാര്‍ട്ടി നടത്തുന്നത്ര ക്രൂരനാവല്ലെ കളക്ടര്‍ സര്.” എന്നാണ് ഒരു കമന്‍ഡ്. “കളക്ടര്‍ ആയാലും ഡിജിപി ആയാലും എല്ലാവരുടെ ഉള്ളിലും ഒരു സ്പോര്‍ട്സ്മാന്‍ ഉണ്ടാവില്ലേ ആ സ്പിരിറ്റില്‍ എടുത്താല്‍ മതി.” എന്ന് മറ്റൊരു കമന്‍ഡ്. ഇതൊക്കെ താങ്ങാനുള്ള കരുത്ത് ആ പ്യാവങ്ങള്‍ക്ക് കൊടുക്കണേ ദേവമേ എന്ന് ബാഴ്സ ആരാധകരെക്കുറിച്ച് പറയുന്നു മറ്റ് ചില കമന്ഡുകളില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക