ജയ്പൂർ : മൂന്നു മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ ജയ്പൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പൊതുവഴികളിലുൾപ്പെടെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പ്രളയത്തിന്റെ പ്രതീതിയായി. ഇതേ തുടർന്ന് വെള്ളത്തിലായ പ്രദേശങ്ങളുടെ ചിത്രങ്ങളും വിഡിയോയും നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. പല സ്ഥലങ്ങളിലായി ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങൾ വെള്ളം പൊങ്ങിയതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തുകയും ചെയ്തു. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. അനവധി വാഹനങ്ങൾ വെള്ളത്തിലായി. ജയ്പൂർ നഗരത്തിൽ 132 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
#HappeningNow Conditions of Jaipur Rain. What we have given to nature, nature is giving us back!pic.twitter.com/WL0siN9IxZ
— Licypriya Kangujam (@LicypriyaK) August 14, 2020
You gotta be kidding me! This rain. Stay safe, #Jaipur pic.twitter.com/FYI9Z7dKhA
— Priyanka (@priyankacmsk) August 14, 2020
— Priyanshu Charan (@PriyanshuCharan) August 14, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക