24 മണിക്കൂറിനിടെ മഹാരാഷ്ട്ര പൊലീസില്‍ 303 പേര്‍ക്ക് കോവിഡ്. ഇതോടെ മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 12,000 കടന്നു. 12,290 പപേര്ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ ഒരു പൊലീസുകാരന് ജീവന് നഷ്ടമായതായും മഹാരാഷ്ട്ര പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ചവരില്‍ നല്ലൊരുഭാഗവും രോഗമുക്തി നേടിയതാണ് ആശ്വാസം പകരുന്നത്. 9850 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഇനി കണ്ടെത്താനുള്ളത് 12പേരെ
നിലവില്‍ 2315 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 125 പൊലീസുകാര്‍ക്ക് ഇതുവരെ ജീവന് നഷ്ടമായതായും മഹാരാഷ്ട്ര പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക