മോഹൻലാൽ – ജിത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയ സംവിധായകൻ നിഷികാന്ത് അന്തരിച്ചു. ഒരേസമയം സംവിധായകനും നടനുമായിരുന്നു അദ്ദേഹം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണവാർത്തയും പുറത്തുവന്നത്. കരൾ രോഗത്തെ തുടർന്ന് ജൂലൈ 31-ന് നിഷികാന്തിനെ ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള എഐജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെ അടിസ്ഥാനമാക്കി 2008ൽ പുറത്തെത്തിയ ‘മുംബൈ മേരി ജാൻ’ ആണ് നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അദ്ദേഹം സംവിധാനം ചെയ്ത ‘ഡോംബിവാലി ഫാസ്റ്റ്’ സ്വന്തമാക്കിയിരുന്നു. ഫോഴ്സ്, റോക്കി ഹാൻഡ്സം, മഡാരി തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഡാഡി, റോക്കി ഹാൻഡ്സം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക