ഇരിട്ടിയിൽ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുങ്ങി ഒന്നര വയസുകാരൻ മരിച്ചു. പുന്നാട് താവിലാക്കുറ്റി സ്വദേശി ജിജേഷ് – ജിൻസി ദമ്പതികളുടെ മകൻ യശ്വിൻ ആണ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടെരയോടെയായിരുന്നു അപകടം.
കൊവിഡ് ഭേദമായവരില്‍ വീണ്ടും വൈറസ് ബാധ; തെളിവുസഹിതം ആശുപത്രികള്‍ രംഗത്ത്
വീട്ടിൽ ബാത്ത് റൂമിന്റെ പുറത്ത് ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിലാണ് കുട്ടി വീണ് മുങ്ങിയത്. ഈ സമയം കുട്ടിയുടെ അമ്മ ബാത്ത് റൂമിനുള്ളിലായിരുന്നു. കുട്ടിയുടെ അച്ഛനും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ബാത്ത് റൂമിനടുത്തേക്ക് പോയത് ശ്രദ്ധിച്ചിരുന്നില്ല. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക