എയര്‍ ഇന്ത്യ എക്സ്പ്രസ് ഖത്തറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 20 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കൊച്ചിയില്‍ നിന്ന് രാവിലെ 9 മണിക്കാണ് ആദ്യ സര്‍വീസ്.
കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഏഴ് സര്‍വീസുകളാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തുനിന്ന് മുംബെെ, ദില്ലി, ചെന്നെെ. തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും വിമാനങ്ങള്‍ ഖത്തറിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
ഇരിട്ടിയിൽ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുങ്ങി ഒന്നര വയസുകാരൻ മരിച്ചു
മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്കളില് നിന്നുള്ള അപേക്ഷകള്‍ ഈ മാസം ആദ്യം മുതല്‍ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഖത്തറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ വിശദമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സെെറ്റില്‍ നല്‍കിയിട്ടുണ്ട്.
ഖത്തറില്‍ എത്തിയ ഉടന്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവായതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും മതി. ഇതിനു പുറമെ ഇഹ്തിറാസ് ആപ് മെബെെലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഒരാഴ്ച ക്വറന്റീനില്‍ കഴിയാനുള്ള സംവിധാനവും ഒരുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക