ഒടുവിൽ ആശ്വാസ വാർത്തയുമായി സർക്കാർ. ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍ എത്തിയിരിക്കുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ തസ്തിക നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്‍എച്ച്എം ഡോക്ടര്‍മാരുടെ അതേ സേവന വ്യവസ്ഥകളായിരിക്കും ഇനി ലഭിക്കുക. ഇവരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യാനും ഉത്തരവായിട്ടുണ്ട്. പ്രഖ്യാപിച്ച ശമ്പളം പോലും ഇതുവരെ നല്‍കാത്തതില്‍ സര്‍ക്കാരിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിര്‍ണയിക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരിക്കുകയാണിപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക