കോവിഡ് അനിശ്ചിതത്വങ്ങൾക്കിടയിലും ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. നിയന്ത്രണങ്ങൾക്കിടയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് കേരളം.
സീരിയൽ ലൊക്കേഷനുകളിലും ഓണാഘോഷ പരിപാടികളും പ്രത്യേക എപ്പിസോഡുകളുടെ ചിത്രീകരണങ്ങളുമെല്ലാം തകൃതിയായി നടക്കുകയാണ്. ഫ്ളവേഴ്സ്, മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങി മലയാളത്തിലെ മുൻനിര ചാനലുകളെല്ലാം തന്നെ ഓണത്തിന് താരങ്ങളെ വെച്ച് പ്രത്യേക പരിപാടികൾ ഒരുക്കുന്നുണ്ട്.
മിക്ക ചാനലുകളും അതാത് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലെ താരങ്ങളെ ഒന്നിച്ച് കൊണ്ടുവന്നാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സീരിയൽ താരങ്ങളുടെ സെറ്റിലെ ഓണാഘോഷ പരിപാടികളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക