വെറുതെ ഇരിക്കുന്നവർക്ക് സർവ്വകലാശാല 1 . 41 ലക്ഷം രൂപ നൽകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുന്നത് . സംഭവം ശെരിയാണ് . ജർമ്മനിയിലെ ഹാംബർഗിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സ് ആണ് വെറുതെ ഇരിക്കുന്നവർക്ക് ഗ്രാൻഡ് ആയി 1 . 41 ലക്ഷം രൂപ നൽകുന്നത് .
ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രമാണ് . സർവ്വകലാശാലയിലെ നാല് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകണം . ചോദ്യങ്ങൾ ഇവയാണ് .
നിങ്ങൾക്ക് ചെയ്യാൻ ആഗ്രഹമില്ലാത്ത കാര്യം ?
എത്രത്തോളം ആ കാര്യം ചെയ്യാൻ ഇഷ്ടമല്ല ?
എന്ത് കൊണ്ട് ആ കാര്യം പ്രത്യേകമായി ചെയ്യാതിരിക്കുന്നു ?
ഒരാളെ ചുമതല നിർവ്വഹിക്കാതെ വ്യക്തിയാക്കി മാറ്റുന്നത് എന്ത് ?
ഈ നാലു ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമേ നൽകിയാൽ 1 . 41 ലക്ഷം രൂപയുടെ ഗ്രാൻഡ് ആണ് സർവ്വകലാശാലയുടെ ഓഫർ .
പ്രതികരിക്കാൻ ഇവിടെ എഴുതുക