സംസ്ഥാനത്ത് നടക്കുന്നത് അവതാരങ്ങളുടെ ഭരണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സ്വപ്ന സുരേഷ്, റെഡി പിള്ള, പ്രതാപ മോഹന്‍ നായര്‍, റെജി ലൂക്കോസ് തുടങ്ങിയ അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ പ്രതിനിധികള്‍ അപഹസിക്കുകയാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
എന്നാല്‍ വിഡി സതീശന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചതു പോലെയെന്നാണ് എസ് ശര്‍മ്മ വിശേഷിപ്പിച്ചത്.
പാര്‍ട്ടിപരമായോ മുന്നണി പരമായോ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കാന്‍ ധാര്‍മ്മികമായ യുഡിഎഫിന് കഴിയില്ല. സ്വര്‍ണക്കടത്തില്‍ ബിജെപി ആരോപണങ്ങള്‍ കോണ്‍ഗ്രസ് അതേപടി ഏറ്റുപാടുകയാണെന്നും ശര്‍മ്മ തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക