വേഗരാജാവും കായികപ്രേമികളുടെ ഇഷ്ടതാരവുമായ ഉസൈൻ ബോൾട്ടിനു കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ വിവരം തന്റെ ട്വിറ്ററിലൂടെ ബോൾട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധയെ തുടർന്ന് താരം ഐസൊലേഷനിലാണ് ഇപ്പോൾ. “ഞാൻ ഉത്തരവാദിത്തമുള്ളവനാവാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഞാൻ പുറത്തുപോവില്ല. സുഹൃത്തുക്കളിൽ നിന്നെല്ലാം അകന്നു നിൽക്കും. എനിക്ക് ലക്ഷണങ്ങളൊന്നും ഇല്ല. അതുകൊണ്ട് ഞാൻ സ്വയം ക്വാറൻ്റീനിൽ പ്രവേശിക്കുകയാണ്.”- ബോൾട്ട് ട്വിറ്ററിൽ കുറിച്ചു.
യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു
അതേസമയം, ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ, മാഞ്ചസ്റ്റർ സിറ്റി താരം റഹിം സ്റ്റെർലിങ് തുടങ്ങിയവർ ബോൾട്ടിന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബോൾട്ട് തന്റെ 34 മത് ജന്മദിനം ആഘോഷിച്ചിരുന്നു. ബോൾട്ടിന്റെ കാമുകി കാസി ബെന്നറ്റ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ക്രിസ് ഗെയിലും റഹീം സ്റ്റെർലിങും അടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.
ആഘോഷത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ താരം കോവിഡ് പരിശോധനക്ക് വിധേയനായിരുന്നുവെങ്കിലും ഇന്നാണ് ഫലം വരുന്നത്. ഗെയിലിനും സ്റ്റെർലിങിനും പുറമേ ബയേർ ലെവർകൂസൻ താരം ലിയോൺ ബെയ്ലി, ഗായകൻ ക്രിസ്റ്റഫർ മാർട്ടിൻ തുടങ്ങി നിരവധി പ്രമുഖർ ആഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ആഘോഷ പരിപാടിയിൽ കോവിഡ് പ്രോട്ടോകോളുകൾ ഒന്നും പാലിച്ചിരുന്നില്ല എന്ന വാർത്തകൾ മുൻപ് തന്നെ വാർത്തകൾ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക