കേരള പോലീസ് ഒരു പൊൻതൂവൽ കൂടി. ഈവർഷത്തെ ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാർഡ് കേരള പോലീസിന് ലഭിച്ചു. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, കോവിഡ് 19 ന് എതിരെയുള്ള പോലീസിന്റെ ഡിജിറ്റല്‍ നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ഡിജിറ്റല്‍ പദ്ധതികളാണ് കേരള പോലീസിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. വരുന്ന 25 മുതൽ 28 വരെയുള്ള തീയതികളില്‍ നടക്കുന്ന ഡിജിറ്റല്‍ ടെക്നോളജി സഭ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഡിജിറ്റല്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കേരളാ പോലീസിന് ലഭിക്കുന്ന 23-ാമത്തെ അവാര്‍ഡാണിത്. ക്വാറന്റെയ്ന്, ഇ-പാസ്, ഇ-ഷോപ്പിംഗ്, ടെലി മെഡിസിന്, സൈബര്‍ ഡോം, വ്യാജവാര്‍ത്തകള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍, എന്നിവക്കെല്ലാമായി നിര്‍മ്മിച്ച ആപ്പുകള്‍ ഡിജിറ്റല്‍ മേഖലയിലെ പോലീസിന്റെ പ്രധാന നേട്ടങ്ങളായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചതും വെബ്സൈറ്റ് നവീകരിച്ചതും പോല്‍-ആപ്പ് എന്ന പുതിയ ആപ്പ് തയ്യാറാക്കിയതും ഈ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക