സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി മോഡൽ ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം
സെക്രട്ടറിയേറ്റിന് പിണറായി ഇട്ട തീ, ഒരു ബക്കറ്റ് വെള്ളമെടുത്ത്, കൈകൊണ്ട് തെളിച്ച് കെടുത്തുന്ന ഫയർ റെസ്ക്യൂ ഉദ്യോഗസ്ഥൻ.. !!
വൻ തീപിടുത്തം ന്നൊക്കെ പറഞ്ഞപ്പോ ഞാൻ കെരുതി, ആ കെട്ടിടം മുഴുക്കനെ കത്തി ചാമ്പലീയീന്ന്.. പ്രതിപക്ഷത്തിന്റെ അവസ്ഥ ദയനീയമാണല്ലോ എന്റെ ഡിങ്കാ.. അവരെവിടെ പരുവാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ..
നബി – കെ. സുരേന്ദ്രനും, ചെന്നിത്തലക്കും ഒരേ ഭാഷ, ഒരേ വാക്കുകൾ, ഒരേ ആരോപണങ്ങളുടെ തനിയാവർത്തനങ്ങൾ.. എന്തോന്നെടേയിത്, ഒരമ്മ പെറ്റ മക്കളോ നിങ്ങൾ 😌😌
പ്രതികരിക്കാൻ ഇവിടെ എഴുതുക