വിവാദ വ്യവസ്ഥകളുമായി ആരോഗ്യ ഐഡി. വിവര ശേഖരത്തിന്റെ ഭാഗമായി വ്യക്തികളുടെ ജാതിയും രാഷ്ട്രീയ ചായ്വും അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനു പുറമേ വ്യക്തികളുടെ ലൈംഗിക താല്പര്യം, സാമ്പത്തിക നില എന്നവയും രേഖപ്പെടുത്താന്‍ ശുപാര്‍ശ.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും അറിയിക്കണം. പദ്ധതിയുടെ കരട് തയാറായി. അടുത്തമാസം മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ ഇന്ത്യക്കാരനും ആധാർ പോലുള്ള ആരോഗ്യ ഐഡി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ വിപ്ലവം കൊണ്ടുവരുന്ന പദ്ധതി ഒരു പൗരന്റെ എല്ലാ മെഡിക്കൽ പരിശോധന റിപ്പോർട്ടുകളും കുറിപ്പുകളും രോഗചരിത്രവും സൂക്ഷിക്കുമെന്നാണ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക