കുവൈത്ത് സിറ്റി ∙ 59, 60 വയസ്സുള്ള പ്രവാസി ജോലിക്കാരുടെ തൊഴിൽ കരാർ ഇനി ഒരുവർഷത്തേക്കു മാത്രം പുതുക്കി നൽകിയാൽ മതിയെന്ന് കുവൈത്ത് തീരുമാനം.ഈ നിർദേശം ബാധകമായി വരിക ഡിസംബർ 31ന് വരെ ലഭിക്കുന്ന അപേക്ഷകൾക്കാണ്. ബിരുദധാരികൾ അല്ലാത്ത 60 വയസ് പൂർത്തിയായ തൊഴിലാളികൾക്കു കരാർ പുതുക്കി നൽകില്ലെന്നു കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
യുഎസിൽ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്
അതോടൊപ്പം താമസാനുമതി(ഇഖാമ)യുടെയും സന്ദർശക വീസയുടെയും കാലാവധി 3 മാസത്തേക്ക് ദീർഘിപ്പിച്ചും നടപടി. സെപ്റ്റംബർ 1 മുതൽ 3 മാസത്തേക്കാണ് കാലാവധി നീട്ടിയത്.
കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസുകൾ നിലച്ചതിനെത്തുടർന്ന് ഒട്ടേറെ വിദേശികൾക്ക് കുവൈത്തിൽ തിരിച്ചെത്താനും സന്ദർശക വീസയിൽ കുവൈത്തിലുണ്ടായിരുന്ന പലർക്കും സ്വദേശങ്ങളിലേക്ക് മടങ്ങാനും കഴിഞ്ഞിട്ടില്ല. രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ചെങ്കിലും ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക