തിയേറ്ററിൽ വലിയ വിജയം നേടിയതിനൊപ്പം പ്രേക്ഷക- നിരൂപക ശ്രദ്ധയും സ്വന്തമാക്കിയ ചിത്രമായിരുന്നു അന്ധാധുന്‍. ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്തേ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവന് സംവിധാനം ചെയ്ത ചിത്രം 2018 ഒക്ടോബര്‍ അഞ്ചിനാണ് റിലീസ് ചെയ്തത്. സിനിമയോടൊപ്പം തന്നെ തബു അവതരിപ്പിച്ച നെഗറ്റിവ് കഥാപാത്രവും ഏറെ ശ്രദ്ദിക്കപ്പെട്ടു.
ലോക റെക്കോര്‍ഡിൽ ആമസോണ്‍ മുതലാളി…! സമ്പത്ത് 20,000 കോടി ഡോളര്‍ പിന്നിട്ടു
32 കോടി ചിലവിലായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ബോളിവുഡിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുഗു റീമേക്ക് ഉണ്ടാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ തബു അവതരിപ്പിച്ച കഥാപാത്രത്തെ നയന്താരയായിരിക്കും അവതരിപ്പിക്കുക എന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര സമ്മതമറിയിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. നെഗറ്റീവ് കഥാപാത്രമായതിനാലാണ് താരം ഓഫര്‍ നിരസിച്ചത്. നയന്‍താര, ഇല്യാന ഡിക്രൂസ്, രമ്യ കൃഷ്ണന് എന്നിവരെയാണ് തബു ചെയ്ത വേഷത്തിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്. ആയുഷ്മാന്‍ ഖുറാനയുടെ റോളിലേക്ക് നടന് നിതിനാണെത്തുന്നത്. നിതിന്റെ പിതാവ് സുന്ദര്‍ റെഡ്ഡിയാണ് അന്ധാധനിന്റെ തെലുഗു പകര്‍പ്പവകാശം വാങ്ങിയിരിക്കുന്നത്.
കടകളിൽ ബ്രേക്ക് ദ ചെയിന്‍ കൗണ്ടറുകള്‍ നിര്‍ബന്ധം: മുഖ്യമന്ത്രി
നിലവില്‍ തബു അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ ഇതുവരെ ആരെയും തീരുമാനിച്ചിട്ടില്ല എന്നാണ് അറിയുന്നത്. തമിഴ് പതിപ്പില്‍ രമ്യ കൃഷ്ണാനാണ് തബുവിന്റെ വേഷത്തിലെത്തുക എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക