മെട്രോ, ലോക്കൽ ട്രെയിൻ സർവീസുകൾ സംസ്ഥാനത്ത് പരിമിതമായ രീതിയിൽ പുനരാരംഭിക്കാമെന്ന് പശ്ചിമ ബംഗാൾ സർക്കാർ റെയിൽവേ ബോർഡ് ചെയർമാന് അയച്ച കത്തിൽ പറഞ്ഞു.എന്നാൽ എല്ലാ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടും ആവശ്യമായ ലോജിസ്റ്റിക്സ് സ്ഥാപിച്ചുകൊണ്ടുമായിരിക്കണം സർവിസുകൾ എന്നും ചെയർമാന് അയച്ച കത്തിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറി അലപൻ ബന്ദിയോപാധ്യായ പറഞ്ഞു.
ദൃശ്യം 2 ഉടൻ വരുന്നു ; കാത്തിരിപ്പോടെ പ്രേക്ഷകർ
ശാരീരിക അകലം, ആരോഗ്യ ശുചിത്വ പ്രോട്ടോക്കോളുകൾ, സേവനങ്ങൾ പുനരാരംഭിക്കുന്നതിനു മുൻപ് സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ രീതികളും ലോജിസ്റ്റിക്സും എന്നിവ സർക്കാരുമായി കൂടിയാലോചിച്ച് പ്രവർത്തിക്കുമെന്ന് വെള്ളിയാഴ്ച ബോർഡിന് അയച്ച കത്തിൽ പറയുന്നു. സെപ്റ്റംബർ ഒന്നുമുതൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള മതിയായ സുരക്ഷാ പ്രോട്ടോക്കോളുകളുള്ള സബർബൻ ട്രെയിൻ സർവീസുകളും മെട്രോ റെയിൽവേ സർവീസുകളും നാലിലൊന്ന് അനുവദിക്കാൻ തങ്ങളുടെ സർക്കാർ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക