അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കൊടിയേരിയെ വിളിച്ചതായി വിവരം. ഓഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാവുന്നത്. ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ബിനീഷിനെ അനൂപ് വിളിച്ചത്. ഓഗസ്റ്റ് 13 ന് എട്ട് മിനിറ്റിലേറെ ഇരുവരും സംസാരിച്ചിട്ടുണ്ട്.
അനൂപ് മുഹമ്മദിനെ അടുത്തറിയാമെന്നും വര്‍ഷങ്ങളായുള്ള പരിചയവും സൗഹൃദവുമുണ്ടെന്നും ബിനീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അനൂപ് ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്നത് അവിശ്വസനീയമായ വാര്‍ത്തയാണെന്നായിരുന്നു ബിനീഷിന്റെ പ്രതികരണം.
സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 569 ഹോട്ട് സ്പോട്ടുകൾ
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തില്‍ വിവിധയിടങ്ങളിലായി 47 പേരാണ് ഇന്ന് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കേന്ദ്ര ഏജന്‍സിയായ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ ബെംഗളൂരു സോണും, ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് കേസന്വേഷിക്കുന്നത്. നഗരത്തില്‍ വ്യാപക പരിശോധനകൾ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക