ആള്കൂട്ടത്തിനിടയില് നിന്നും ഒരാളെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുത്തുന്നത് വസ്ത്രമാണ്. ആകര്ഷമായതും പുതുമയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നവരെ ഏത് വേദിയിലും ശ്രദ്ധാകേന്ദ്രമാക്കും. അതുകൊണ്ടുതന്നെ ഓരോ ചടങ്ങളിലും യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നത് അനിവാര്യമാണ്.
പലവിധ പരീക്ഷണങ്ങള്‍ ഇന്ന് ഡ്രെസിങ്ങില്‍ സംഭവിക്കുന്നു. മറ്റുള്ളവര്‍ ഇടുന്ന വേഷം, ആഭരണം കണ്ട് അതുപോലുള്ളവ വാങ്ങി ഇട്ടുനോക്കി അമളി പറ്റുന്നത് സാധാരണം. മറ്റൊരാള്‍ക്ക് ചേരുന്നവ എപ്പോഴും നമുക്ക് ഇണങ്ങണമെന്നില്ല. വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ ഇടുന്നയാളുടെ സംതൃപ്തിക്കാണ് ആദ്യസ്ഥാനം നല്‍കേണ്ടത്.
വാങ്ങും മുമ്പ് ഉടുപ്പ് ഇട്ടുനോക്കി അളവുകള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണം. അല്പം വലുതായാലും കുഴപ്പമില്ല ഓള്‍ട്ടര്‍ ചെയ്ത് ശരിയാക്കാം എന്നു വിചാരിച്ച് അമിത വലുപ്പമുള്ള ഉടുപ്പുകള്‍ എടുക്കരുത്.
മുഖക്കുരു മാറും വെറും 2 ദിവസം കൊണ്ട്; ഇതാ ചില എളുപ്പ മാർഗങ്ങൾ
അഥവാ ആ വസ്ത്രം വാങ്ങുകയാണെങ്കില്ത്തന്നെ ഉടുപ്പിന്റെ ഭംഗിക്ക് കോട്ടം വരാത്ത രീതികള്‍ തയ്ക്കുന്നവരോടു ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം വാങ്ങുക. ഓള്ട്ടറേഷനു കൊടുക്കും മുന്‍പ് കഴുകിയാല്‍ തുണി ചുരുങ്ങുമോ എന്നു മനസിലാക്കാം.
ദിവസവും വസ്ത്രം വാങ്ങുന്നത് നടക്കുന്ന കാര്യമല്ല. അതുകൊണ്ട് ഉള്ള വസ്ത്രങ്ങളില്‍ തന്നെ വ്യത്യസ്തത കൊണ്ടുവരാം. ഒരു ചുരിദാറിന്റെ ടോപ്പ് പല നിറത്തിലുള്ള ലഗിങ്സിനും ഷാളിനുമൊപ്പം മാറിയിടാം.
ജീന്‍സിന്റെ ടോപ്പിന്റെയൊപ്പം ഷ്രഗും സ്ടോളും മാറി മാറി ഉപയോഗിക്കാം. ഒരേ പാന്റിനും ഷര്‍ട്ടിനുമൊപ്പം വ്യത്യസ്ഥമായ ബെല്‍റ്റും സ്കാര്‍ഫും ഇട്ടാല്‍ ഓരോ തവണയും ന്യൂ ലുക്ക് കിട്ടും.
തീരെ ചെറിയ കമ്മലും നേര്‍ത്ത മാലയുമാണ് യൂത്ത് ഫാഷനില്‍ എന്നും തിളങ്ങി നില്‍ക്കുന്നത്. വിശേഷാവസരങ്ങളില്‍ ഹെവിയായ കമ്മലിട്ട് മാലയൊഴിവാക്കുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്.
സാധനങ്ങള്‍ ഇട്ടുവയ്ക്കാന്‍ ഏതെങ്കിലുമൊരു ബാഗ് എന്ന ചിന്തയൊക്കെ മാറി. ഇന്ന് കളര്‍ഫുള്‍ ബാഗുകളാണ് യൂത്തിന് ഏറ്റവും ഇഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക