മലയാളികളുടെ പ്രിയ നടന് മമ്മൂട്ടിയുടെ പഴയ അഭിമുഖം പുറത്ത്. 1992 ല്‍ ഖത്തറില്‍ വെച്ച് എ.വി.എം ഉണ്ണി നടത്തിയ അഭിമുഖമാണ് യൂ ട്യൂബില്‍ പുറത്തിറങ്ങിയിരിക്കുന്നത്.
യൂ ട്യൂബില്‍ ലഭ്യമായ മമ്മൂട്ടിയുടെ ഏറ്റവും പഴയ അഭിമുഖം ഇതായിരിക്കുമെന്നാണ് കരുതുന്നത്. ‘മെഗാസ്റ്റാര്‍ മമ്മൂട്ടി നൈറ്റ്’ എന്ന പേരില്‍ 1992ല്‍ ഖത്തറില്‍ അരങ്ങേറിയ സ്റ്റേജ് ഷോയ്ക്കിടെയാണ് അഭിമുഖം നടത്തിയത്.
‘മെഗാ സ്റ്റാർ മമ്മൂട്ടി നെെറ്റ്സ്’ എന്ന പേരിൽ ഖത്തറിൽ നടന്ന സ്റ്റേജ് ഷോക്കായി ദോഹയിൽ എത്തിയ മമ്മൂട്ടിയുമായി എ.വി.എം ഉണ്ണി നടത്തിയതായിരുന്നു അഭിമുഖം. പരിപാടിക്കായി പല താരങ്ങളും ദോഹയിലെ ഹോട്ടലിൽ എത്തിച്ചേരുന്നതും, കേക്ക് മുറിച്ച് ആഘോഷിക്കുന്നതുമെല്ലാം രസകരമായി തന്നെ ഒൻപത് മിനിറ്റ് ദെെര്‍ഘ്യമുള്ള വീഡിയോയിലുണ്ട്.
നടന് അര്ജുന് കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു
അന്നത്തെ സിനിമാ ചിത്രീകരണത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നുവരാൻ താൽപര്യമുള്ള ‘പുതുതലമുറ’ക്ക് വേണ്ടി നൽകാനുള്ള പാഠവും മമ്മൂട്ടി അഭിമുഖത്തിൽ പറയുന്നു. വെറും സിനിമാ മോഹം കൊണ്ട് മാത്രം ആരും സിനിമയിലേക്ക് വന്ന് അബദ്ധത്തിൽ ചാടരുത്… സിനിമയെ കുറിച്ചും, സിനിമാ ചിത്രീകരണത്തെ കുറിച്ചും അറിയാതെ ഉള്ള ജോലി നഷ്ടപ്പെടുത്തി സിനിമാക്കാരനാകാൻ നോക്കരുത് എന്നിങ്ങനെയുള്ള ഉപദേശവും മമ്മൂട്ടിക്ക് അഭിമുഖത്തിൽ നൽകാനുണ്ട്.
മമ്മൂട്ടിക്കും ഭാര്യക്കുമൊപ്പം കുഞ്ഞു ദുൽഖറിനേയും വീഡിയോയിൽ കാണാം. നടി ശോഭന, മുരളി, കൊച്ചിൻ ഹനീഫ, സിദ്ദീഖ്, സെെനുദ്ദീൻ, കുഞ്ചൻ എന്നീ താരങ്ങൾക്ക് പുറമെ സംവിധായകൻ ലോഹിതദാസ്, കെെതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരും വീഡിയോയിൽ വന്നു പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക