ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായക സ്ഥാനം ആര്‍ക്ക് കൈമാറണം എന്നത് സംബന്ധിച്ച് ധോനി ചിന്തിക്കാന്‍ ആരംഭിച്ചതായി ഓള് റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. ഐപിഎല്‍ ആരംഭിച്ച 2008 മുതല്‍ ചെന്നൈയെ നയിക്കുന്നത് ധോനിയാണ്.
ഏതാനും നാളായി ധോനിയുടെ മനസില്‍ നായകത്വം കൈമാറുന്നത് സംബന്ധിച്ച ചിന്ത ഉണര്‍ന്നിട്ടുണ്ട്. ഒരു സമയം ആവുമ്പോള്‍ നമ്മള് എല്ലാവരും മാറി നില്‍ക്കേണ്ടി വരും. എപ്പോഴാണ് മാറി നില്‍ക്കേണ്ടത്, റെയ്ന അല്ലെങ്കില്‍ മറ്റൊരു യുവതാരത്തിന് കൈമാറുന്നത് എന്നത് മാത്രമാണ് വിഷയം എന്നും ബ്രാവോ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഐപിഎല്ലില്‍ ധോനിയെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ബ്രാവോ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളെ കുറിച്ചോര്‍ത്ത് ധോനിക്ക് ഇനി ആശങ്ക പെടേണ്ടതില്ല.
ഇത് ചെന്നെ സൂപ്പര്‍ കിങ്സ് എന്ന ഫ്രാഞ്ചൈസിയാണ്. എന്നാല്‍ അതും വ്യക്തിയെന്ന നിലയില്‍ ധോനിയില്‍ വലിയ വ്യത്യാസം വരുത്തുമെന്ന് കരുതുന്നില്ല. പഴയ ധോനി തന്നെയാവും ഇപ്പോഴുമെന്നും ബ്രാവോ പറഞ്ഞു.
സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. രണ്ട് കളിക്കാര്‍ ഉള്‍പ്പെടെ ടീമിലെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ധോനി ഉള്‍പ്പെടെയുള്ള കളിക്കാര്‍ കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക