ഗുജറാത്തിലെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ തീപിടുത്തം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപിടുത്തം ഉണ്ടായത്.
300 ഓളം കൊവിഡ് രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
6 നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായ വാര്‍ഡില്‍ നിന്ന് 35 രോഗികളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നുമാണെന്നും മന്ത്രി വ്യക്തമാക്കി.
Gujarat: Fire breaks out at COVID and emergency ward of Sir Sayajirao General Hospital in Vadodara. More details awaited. pic.twitter.com/vZPmYEKOcc
— ANI (@ANI) September 8, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക