ഭൂരിഭാഗം പേരും ഇപ്പോൾ ഐഫോൺ പ്രേമികളാണ്.. ഐഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 12 സെപ്റ്റംബറിൽ എത്തുമെന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ കമ്പനി. സെപ്റ്റംബർ 15ന് പുതിയ മോഡലുകൾ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം നൽകിക്കൊണ്ട് ആപ്പിൾ ഔദ്യോഗികമായി ക്ഷണക്കത്ത് നൽകി തുടങ്ങിയിട്ടുണ്ട്. നാല് ഫോണുകളാവും ഈ വർഷം ആപ്പിൾ പുറത്തിറക്കുകയെന്നാണ് സൂചന.
പോക്സോ കേസുകളില്‍ ഹൈക്കോടതിയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരിക്കും പുതിയ മോഡലുകൾ ആപ്പിൾ പുറത്തിറക്കുക. 5ജിയെ പിന്തുണക്കുന്നതായിരിക്കും ആപ്പിളിന്റെ പുതിയ ഫോണുകൾ. കോവിഡ് പശ്ചാത്തലത്തിൽ ഐഫോൺ മോഡലുകളുടെ പുറത്തിറക്കൽ തീയതി ആപ്പിൾ മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒക്ടോബറിലായിരിക്കും ഇത്തവണ പുതിയ മോഡലുകൾ ആപ്പിൾ പുറത്തിറക്കുക എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ 2012 മുതൽ തുടരുന്ന പതിവിൽ ഇക്കുറിയും മാറ്റം വരുത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക