കോട്ടയം ജില്ലയുടെ കിഴക്ക് മീനച്ചില്‍ താലൂക്കില്‍ ഇടുക്കി ജില്ലയോടു ചേര്‍ന്നു കിടക്കുന്നതാണ് തലനാട് പഞ്ചായത്ത്. കേരളത്തില്‍ ഗ്രാമ്പൂ കൃഷിയില്‍ മുന്നിട്ടു നില്ക്കുന്ന പഞ്ചായത്ത്. തലനാട് ഗ്രാമ്പൂ ഇപ്പോൾ ഭൗമസൂചക പദവിയിലേക്ക്. ഇതിനുള്ള ശ്രമങ്ങള്‍ സംസ്ഥാന കൃഷിവകുപ്പ് തുടങ്ങിക്കഴിഞ്ഞു.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഭൗമസൂചക പദവി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തലനാട്ടിലും സമീപപ്രദേശങ്ങളിലും ഗ്രാമ്പൂ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തലനാട് ഗ്രാമപഞ്ചായത്തും നടപ്പിലാക്കുന്നു.
നവംബര്‍-ജനുവരി മാസങ്ങളില്‍ തലനാടിലെത്തുന്ന സഞ്ചാരികളെ എതിരേല്ക്കുന്നത് കരയാമ്പൂവിന്റെ മാസ്മരികഗന്ധമാണ്. ഈ മാസങ്ങളിലാണ് വിളവെടുപ്പുത്സവം.
ഗ്രാമ്പൂവിന്റെ പൂമൊട്ടുകള്‍ പറിക്കുമ്പോഴും ഉണക്കുമ്പോഴും ഹൃദ്യമായ ഒരു സുഗന്ധം തലനാട്ടിലെങ്ങും പൊങ്ങിപ്പരക്കും.
കോട്ടയം ജില്ലയില്‍ ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലത്തു ഗ്രാമ്പൂ കൃഷിയുണ്ട്. അതില്‍ 120 ഹെക്ടറും തലനാട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക