SAIC മോട്ടോഴ്സിന്റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാൻഡ് എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടർ എസ്യുവി. ഇപ്പോൾ ആനിവേഴ്സറി എഡിഷൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോർസ് ഇന്ത്യ. സൂപ്പർ വേരിയന്റിന്റെ അതേ വിലയാണ് ഹെക്ടർ ആനിവേഴ്സറി എഡിഷനും എത്തുക. ഇതിൽ എക്സ്റ്റീരിയറും ഹെക്ടർ ആനിവേഴ്സറി എഡിഷനും, സൂപ്പർ വേരിയന്റും തമ്മിൽ വ്യത്യാസമില്ല. കുറച്ചധികം ഫീച്ചറുകളുമായാണ് ഹെക്ടർ ആനിവേഴ്സറി എഡിഷൻ എത്തുന്നത്.
വാക്സീൻ സ്വീകരിച്ചയാൾക്ക് സംഭവിച്ചത് ‘ട്രാൻവേഴ്സ് മൈലൈറ്റീസ് ’ എന്ന് സൂചന
140 എച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ, 168 എച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0- ലിറ്റർ, 4സിലിണ്ടർ ടർബോ-ഡീസൽ എൻജിൻ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിൽ ഹെക്ടർ ആനിവേഴ്സറി എഡിഷൻ ലഭ്യമാകുന്നുണ്ട്. വയർലെസ്സ് മൊബൈൽ ചാർജർ, എയർ പ്യൂരിഫൈർ, മെഡിക്ലിൻ സെർട്ടിഫൈഡ് ആന്റി-വൈറസ് ഇൻ-കാർ കിറ്റ്, 26.4 സിഎം ഡിസ്പ്ലേ സ്ക്രീൻ എന്നിവയാണ് ഹെക്ടർ ആനിവേഴ്സറി എഡിഷന്റെ പ്രധാന ഹൈലൈറ്റുകൾ.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവനമാണ് ജീവിതത്തിന്റെ സൗന്ദര്യം; മാന്ത്രികന് ഗോപിനാഥ് മുതുകാട്
ഹെക്ടറിനു പിന്നാലെ ZS ഇവി, ഹെക്ടർ പ്ലസ് എന്നീ വാഹനങ്ങളും കമ്പനി വിപണനത്തിനായി എത്തിച്ചിരുന്നു. ഇനി ഗ്ലോസ്റ്ററിന്റെ വിപണി പ്രവേശനത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി. അതിനായുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ് എന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക