ഈ വർഷം വാഹനപ്രേമികൾക്കുള്ളതാണ്, അതിനപ്പുറം ഹ്യുണ്ടായ് ആരാധകർക്കുള്ളതാണ്… കാര്യമെന്തെന്നല്ലേ..? വിപണിയിൽ ഈ വർഷം നിരവധി മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്താണ് 2020 പതിപ്പിനെ ഹ്യുണ്ടായി പുറത്തിറക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആകർഷകമായ കട്ടുകളും ക്രീസുകളും ഉൾപ്പെടുത്തി രൂപകൽപന ചെയ്ത പുറംമോടി ഏതൊരു വാഹന പ്രേമിയെയും ആകർഷിക്കുമെന്നുറപ്പ്..
‘ അമ്മാവനെ കുറിച്ച് ഗായിക അഭയ ഹിരണ്മയി; കുറിപ്പ് കണ്ട് ഞെട്ടി ആരാധകര്‍
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ഇതുവരെ ഫെയ്സ്ലിഫ്റ്റ് വേർണ ,ഓറ കോംപാക്ട് സെഡാൻ, ട്യൂസോൺ, വെന്യുവിന്റെ iMT ഗിയർബോക്സ് വേരിയന്റ് തുടങ്ങിയവ എത്തിച്ചിട്ടുണ്ട്. കൂടാതെ i20 യുടെ പുത്തൻ വേർഷനും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ഇടം പിടിക്കും. സ്പോർട്ടിയർ ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ, വീലുകൾ എന്നിവ ഉപയോഗിച്ച് സ്വീകരിച്ച സ്ലൈക്കർ ഡിസൈൻ ഒരു യൂറോപ്യൻ പ്രൗഢിയാണ് വാഹനത്തിനു നൽകുന്നത്.
ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി
ശക്തരായ എതിരാളികളുമായാണ് 2020 ഹ്യുണ്ടായി i20 വിപണിയിൽ മാറ്റുരയ്ക്കാൻ പോകുന്നത്. ഹ്യുണ്ടായി വെന്യു കോംപാക്ട് എസ്യുവിയുടെ അതേ എഞ്ചിൻ ഓപ്ഷനാകും 2020 ഹ്യുണ്ടായി i20 മുന്നോട്ടു കൊണ്ടുപോകുക. ഷാർക്ക്ഫിൻ ആന്റിന, 15 ഇഞ്ച് ഫോർ സ്പോക്ക് അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ പ്രധാന സവിശേഷതകളായിരിക്കും. ഒപ്പം ഒരു സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബോസ് ഓഡിയോ സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, 8.0 ഇഞ്ച് ടച്ച്സ്ക്രീൻ , ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും ഫീച്ചറുകൾ പുതിയ ഹ്യുണ്ടായി i20 വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക